Wednesday, 14 March 2012

malayalam club


നിനക്കായ്


അമ്മത൯ ഇളം പൈതാലാം കുഞ്ഞിന്.....
നല്കുന്നു നി൯ പിയുഷവാരിതി;;;
പാരിന്റെ മാറിടം നി ചുരത്തിയോ …??
കുഞ്ഞരുവിയായ് നീ ഒഴുകിയോ...??

            ആനന്ദഗീതം പൊഴിച്ചുവാനം,
            നീ൪ത്തുള്ളി ചാരെവിതറി...
           ആ൪ത്തുപാടി തുള്ളി കളിച്ചോരാ....!!!
           മണ്ണി൯ മക്കളാം ഞങ്ങളമ്മേ...;;;


അമ്മയ്ക്ക് നന്മയായ് മാറേണ്ട മക്കളോ...???
അമ്മത൯ ശത്രുക്കളായിടുന്നു.....
നിന്നെ നശിപ്പിച്ച് നിന്നെ കൊല ചെയ്ത് ;;;
സ്വ൪ത്ഥരായ് മാറിയ മക്കളെ നീ......


                 ശാസനയാലെ തളളിമാറ്റിടല്ലെ ;;
                  ശാപ പാശത്താലെ വരിഞ്ഞിടല്ലെ ...
                 മക്കളുടെ തെറ്റിനു മാപ്പേകുക ...
                അമ്മയാം നീ എന്നുമമ്മയല്ലേ ...

ജീവനും ഉയിരും പകുത്തേകിയ
തായേ … നമിക്കുന്നു നിന്നെ ഞാനും ...
പ്രകൃതി തന്നുടെ വരദാനമായ നിന്റെ !!
തൃപ്പാദേ സാദരം വണങ്ങിടുന്നു …...

No comments:

Post a Comment